അലാസ്ക: അമേരിക്കയിലെ അലാസ്കയില്‍ ആകാശത്തുവച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഏഴു പേര് മരിച്ചു. യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗവും മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു.
കെനായി പെനിന്‍സുലയിലെ നഗരമായ സോള്‍ഡോട്ട്നയിലെ വിമാനത്താവളത്തിന് സമീപമാണ് സംഭവമുണ്ടായത്. ഇരുവിമാനങ്ങളില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പ്രതിനിധീകരിക്കുന്ന ഗാരി നോപ്പ് ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വിമാന അവശിഷ്ടങ്ങളില്‍ ചിലത് ഹൈവേയിലേക്കാണ് വീണത്.