അഹ്​മദാബാദില്‍ ടൗ​േട്ട ചുഴലിക്കാറ്റില്‍ അഞ്ചുനില കെട്ടിടം നിലംപൊത്തി; വിഡിയോ പുറത്ത്​

അഹ്​മദാബാദ്​: ടൗ​േട്ട ചുഴലിക്കാറ്റ്​ വീശിയടിച്ചതിന്​ പിന്നാലെ ഗുജറാത്തിലെ അഹ്​മദാബാദില്‍ അഞ്ചുനില കെട്ടിടം നിലംപൊത്തി. കെട്ടിടം തകര്‍ന്നുവീഴുന്നതി​െന്‍റ വിഡിയോ പുറത്തുവന്നു​.

24 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ്​ തകര്‍ന്നുവീണത്​. കെട്ടിടത്തില്‍ താമസിച്ചിരുന്ന 28 പേരും ഒഴിഞ്ഞുപോയിരുന്നതിനെ തുടര്‍ന്ന്​ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

ടൗ​േട്ട ചുഴലിക്കാറ്റ്​ ശക്തിയായി വീശിയടിച്ചതോടെ ചൊവ്വാഴ്​ച കെട്ടിടത്തിന്​ ചെറിയ അനക്കമുണ്ടായിരുന്നു. തുടര്‍ന്ന്​ സുരക്ഷ കാരണത്താല്‍ താമസക്കാരെ ഇവിടെനിന്ന്​ മാറ്റിപാര്‍പ്പിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കെട്ടിടം തകര്‍ന്നുവീണതി​െന്‍റ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

ടൗ​േട്ട ചുഴലിക്കാറ്റ്​ ഗുജറാത്തി​െന്‍റ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചിരുന്നു. ദിയു -ഉന പ്രദേശങ്ങളില്‍ കനത്ത മഴയും കാറ്റും നാശം വിതക്കുകയായിരുന്നു. ഗുജറാത്തില്‍ 45 പേര്‍ക്കാണ്​ ചുഴലിക്കാറ്റിനെ തുടര്‍ന്ന്​ ജീവന്‍ നഷ്​ടമായി. ഏകദേശം 69,000 വൈദ്യുത പോസ്​റ്റുകളും നിരവധി മരങ്ങളും നിലംപൊത്തി. നിരവധി കൃഷിനാശവും സംസ്​ഥാനത്ത്​ സംഭവിച്ചിരുന്നു.

Related posts

Leave a Comment