അസ്ഫാക്ക കുറ്റം സമ്മതിച്ചുവെന്ന് പോലീസ്

ആലുവ: ആലുവയില്‍ അഞ്ചു വയസ്സുകാരി ചാന്ദ്‌നി കുമാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് കുറ്റം സമ്മതിച്ചതായി ആലുവ റൂറല്‍ എസ്.പി വിവേക് കുമാര്‍.

പ്രതിയുമായി സ്ഥലത്തെത്തി. കുട്ടിയെ കൊണ്ടുപോയ സ്ഥലം പ്രതി കാണിച്ചു നല്‍കി. കൊലപാതകത്തിനു പിന്നിലുള്ള കാരണം അന്വേഷിച്ചുവരുന്നതേയുള്ളു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും റൂറല്‍ എസ്.പി അറിയിച്ചു.

Related posts

Leave a Comment