ന്യൂഡല്‍ഹി| കൊറോണ വൈറസ് വ്യാപനം മൂലം അസമിലെ ഗുവാഹത്തിയില്‍ നിലവിലെ ലോക്ഡൗണ്‍ അടുത്ത രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. അടുത്ത രണ്ടാഴ്ച ഫാര്‍മസികള്‍ മാത്രമേ തുറക്കുകയുള്ളുവെന്നും രാത്രികളില്‍ കര്‍ഫ്യൂ ആയിരിക്കുമെന്നും അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ജൂണ്‍ 15 മുതല്‍ ഇവിടെ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത്.
6,300ല്‍പരം കൊറോണ വൈറസ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് അസം. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഒമ്ബത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.