കൊച്ചി: നാടിനെ നടുക്കുന്ന ദുരന്തം തന്നെയായിയിരുന്നു കഴിഞ്ഞ ശനിയാഴ്ച കുസാറ്റിൽ നടന്നത്.
നാലുപേർക്കാണ് ടെക്ഫെസ്റ്റിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്ടപ്പെട്ടത്. അതുൽ തോമസ്, സാറാ തോമസ്, ആൻ റിഫ്റ്റ, ആൽബിന് ജോസഫ് എന്നിവരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്.
ഇതിൽ ആൽബിൻ ജോസഫ് പൂർവ്വ വിദ്യാർഥിയാണ്. സുഹൃത്തുക്കളെ കാണാനും കൂടെ ടെക്ഫെസ്റ്റിൽ പങ്കെടുക്കാനുമായിരുന്നു പാലക്കാടുനിന്നും കൊച്ചിയിലെത്തിയത്.
തിരിച്ചുപോയത് ചലനമറ്റ ശരീരമായിട്ടായിരുന്നു.ആൻ റിഫ്റ്റയുട മൃതശരീരം നാളെയാണ് സംസ്ക്കരിക്കുക. വിദേശത്തുള്ള അമ്മ നാളെ പുലർച്ചെ നാട്ടിലെത്തും. അതിനുശേഷമായിരിക്കും ശവസംസ്ക്കാരം.
പറവൂരിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ആൻ റിഫ്റ്റയുടെ വിയോഗമറിഞ്ഞ നാട്ടുകാരുടെ വാക്കുകളിൽ കുറുമ്പത്തുരുത്ത് ഗ്രാമത്തിന്റെ നൊമ്പരം നിറഞ്ഞു നിൽക്കുന്ത് കാണാം. മാലാഖയായിരുന്നു അവളെന്നാണ് നാട്ടുകാ പറയുന്നത്.
പിതാവും ചവിട്ടുനാടക ആശാനുമായ റോയ് ജോർജ്കുട്ടിയുടെ കൈപിടിച്ചു ആദ്യമായി വേദിയിലെത്തിയപ്പോൾ അവൾക്ക് കിട്ടിയ വേഷം മാലാഖയുടേതായിരുന്നു.
ശേഷം നാട്ടിലും അവൾ മാലാഖയായി.വിട്ടുനാടക കലാകാരന്മാർ നിറഞ്ഞ ഗ്രാമമാണ് കുറുമ്പത്തുരുത്ത്. ആ ഗ്രാമം ഇന്ന് ശോകമൂകമാണ്. നുന്നുമോൾ എന്നായിരുന്നു ആൻ റിഫ്റ്റയുടെ വിളിപ്പേര്.
പഠനത്തിൽ മിടുക്കിയായിരുന്നു നുന്നുമോൾ. കുറുമ്പത്തുരുത്ത് സെന്റ് ജോസഫ്സ് പള്ളിയുടെ ഗായകസംഘത്തിലെ പാട്ടുകാരികൂടിയായിരുന്നു. പ്രിയപ്പെട്ടവരുടെ മരണം വളർത്തുമൃഗങ്ങളേയും തളർത്തിക്കളയും.
അങ്ങിനെയൊരു കാഴ്ച കൂടിയുണ്ട് ആൻ റിഫ്റ്റയുടെ വീട്ടിൽ. തന്‍റെ പ്രിയപ്പെട്ട ആൻ റിഫ്റ്റയെ കാണാത്ത വിഷമത്തിൽ ഭക്ഷണം പോലും കഴിക്കാതിരിക്കുകയാണ് വളർത്തുനായ റിബിള്‍.
ആരൊക്കെയോ വീട്ടിൽ വരുന്നതും പോകുന്നതും കണ്ട്. വീട്ടുമുറ്റത്ത് പന്തലിട്ട് കസേരകൾ നിരത്തുന്നതുകണ്ട്, എല്ലാവരുടേയും മുഖത്തുള്ള മൗനവും നിരീക്ഷിച്ച് റിബിൾ ഒരക്ഷരം ഉരിയാടാതെ ഭക്ഷണം കഴിക്കാത്തെ ആൻ റിഫ്റ്റയെ കാത്ത് നിൽപ്പാണ്.
ഒരു ഇലയനക്കം കേട്ടാൽ പോലും നിർത്താതെ കുറച്ച് ഒച്ചയുണ്ടാക്കുന്നവനാണ് റിബിൾ. രണ്ടുദിവസമായി മൗനിയാണവൻ. ബന്ധുക്കളാരോ കൂട്ടിലെത്തിച്ച് കൊടുത്ത ഭക്ഷണം കഴച്ചിട്ടല്ലവൻ.
രണ്ട് വർഷത്തിന് മുമ്പാണ് റിബിൾ, ആൻഫ്റ്റയുടെ ഒപ്പം ചേർന്നത്. ആൻ റിഫ്റ്റയുടെ ആഗ്രഹപ്രകാരം പോമറേനിയൻ ഇനത്തിലുള്ള നായക്കുട്ടിയെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
അന്നുമുതൽ റിബിളും ആൻ റിഫ്റ്റയും നല്ല കൂട്ടാണ്. വീട്ടലുള്ള സമയത്തെല്ലാം ആൻ റിഫ്റ്റ സദാസമയവും റിബിളിനൊപ്പമാണ്. കളിയും ചിരിയുമൊക്കെയായി അങ്ങിനെ… അങ്ങിനെ… എല്ലാ ആഴ്ചയും വീട്ടിലെത്തുന്ന ആൻ ഇത്തവണ വന്നില്ല. പകരം വന്നുപോകുന്നത് പരിചയമില്ലാത്ത കുറേ ആളുകൾ. ആൻ റിഫ്റ്റ വരുമെന്ന പ്രതീക്ഷയിൽ തന്നെയായിരിക്കും റിബിളിന്റെ കാത്തിരിപ്പ്.
കൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിനുശേഷം കുസാറ്റിൽ എൻജിനീയറിങ് പഠനത്തിന് ചേർന്നതായിരുന്നു ആൻ റിഫ്റ്റ.
ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ റിതുൽ സഹോദരനാണ്. റിതുലും ചവിട്ടുനാടക കലാകാരനാണ്.
ഒരു വർഷം മുൻപാണ് അമ്മ സിന്ധു ഇറ്റലിയിൽ ഹോം നഴ്സായി ജോലിക്കു പോയത്. നാളെ പുലർച്ചെ അമ്മ എത്തിയതോടെ ശവസംസ്ക്കാര ചടങ്ങുകൾ ആരംഭിക്കും.