കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിെന്റ മൂന്നാംഘട്ട വോട്ടെടുപ്പില്‍ ആദ്യ മൂന്നുമണിക്കൂറില്‍ 24 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. മലപ്പറം ജില്ലയില്‍ 24.49 ശതമാനവും കോഴിക്കോട് 23.51 കണ്ണൂര്‍ 23.92 കാസര്‍കോട് 23.79 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. അവസാന ഘട്ട തെരഞ്ഞെടുപ്പിെന്റ ആദ്യ ഘട്ടത്തില്‍ തന്നെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.
രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിങ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് വോെട്ടടുപ്പ്. 89.76 ലക്ഷം പേര്‍ക്കാണ് വോട്ടവകാശം. ഇതില്‍ 1,747 പ്രവാസി ഭാരതീയ വോട്ടര്‍മാരുമുണ്ട്. 10,842 പോളിങ് ബൂത്തുകള്‍ സജ്ജമാക്കി. 1,105 എണ്ണത്തില്‍ വെബ്കാസ്റ്റിങ് ഉണ്ട്.
സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയില്‍ (11), കണ്ണൂര്‍ ജില്ല പഞ്ചായത്തിലെ തില്ലങ്കേരി (ഏഴ്) എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിട്ടുണ്ട്. വോെട്ടണ്ണല്‍ ബുധനാഴ്ച നടക്കും. ഉച്ചയോടെ എണ്ണല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. കോവിഡ് സാഹചര്യത്തില്‍ ഇക്കുറി തപാല്‍ വോട്ടുകള്‍ കൂടുതലുണ്ട്