അവസരം കിട്ടിയാലും മോഹൻലാലിനൊപ്പം അഭിനയിക്കില്ല, അതിനൊരു കാരണമുണ്ട് ; അനുമോൾ

ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. കുട്ടിത്തം കലർന്ന സംസാര രീതിയാണ് അനുമോളുടെ പ്രധാന ആകർഷണം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലും, Comx-TV യിൽ അബി വെഡ്സ് മഹി തുടങ്ങിയ കോമഡി സിറ്റകോമിലും അനുമോൾ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. അനുജത്തി, ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു.

അഭിനേത്രി എന്ന നിലയിൽ കരിയർ പടുത്തുയർത്തുന്ന അനു ഹാസ്യതാരം എന്ന നിലയിലും ശ്രദ്ധേയയാണ്. സ്റ്റാര്‍ മാജിക്കിലെ പ്രധാന താരങ്ങളിലൊരാളായ തങ്കച്ചനുമായി അനു പ്രണയത്തിലാണെന്ന തരത്തിൽ മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, തങ്കു ചേട്ടനെപ്പോലെയാണെന്ന് വ്യക്തമാക്കി അനു എത്തിയിരുന്നു. തങ്കുവിനെ വിവാഹം ചെയ്യുമോ, നിങ്ങള്‍ പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നിരവധി തവണ കേട്ടിരുന്നുവെന്നും താരം പറഞ്ഞിരുന്നു..

ഏഴു വർഷങ്ങൾ മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന അനു അഭിനയിക്കാൻ അവസരം ലഭിച്ചതോടെ ഡിഗ്രി പഠനം ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിയാണ് അനു. സീരിയലുകൾക്ക് പുറമെ അവതാരകയായും അനുമോൾ തിളങ്ങിയിട്ടുണ്ട്. നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമായിട്ടുള്ള അനുമോൾ സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ്.അനുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ പെട്ടാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അടുത്തിടെ, അനുമോൾ ആരുമറിയാതെ വിവാഹം കഴിച്ചു എന്ന വ്യാജേന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

എന്നാൽ, കൈലാസ് പ്രൊഡക്ഷനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വ്യാജ വർത്തകൾക്കൊപ്പം പ്രചരിച്ചത്. ഇതിനെതിരെ അനുമോൾ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, കമന്റ് ബോക്സിൽ ആരാധകൻ ചോദിച്ച ഒരു ചോദ്യത്തിന് അനുമോൾ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ അഭിനയിക്കുമോ എന്നാണ് ആരാധകൻ ചോദിച്ചത്. ഇതിനു ഇല്ല എന്നായിരുന്നു അനുമോളുടെ മറുപടി.

‘ലാലേട്ടനൊപ്പം അഭിനയിക്കാൻ ഇപ്പോൾ ഒരു അവസരം കിട്ടിയാൽ ഞാൻ അത് ചെയ്യില്ല. ചെറുപ്പം മുതൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ. അതുകൊണ്ടു തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ അവളിയ ചമ്മലായിരിക്കും. വെറുതെ എന്തിനാണ് അദ്ദേഹത്തിന്റെ ആരാധകരെ കൊണ്ട് ‘വേറെ ആരെയും കിട്ടിയില്ലേ?’ എന്ന് ചോദിപ്പിക്കുന്നത്. എനിക്കാണെങ്കിൽ ലാലേട്ടൻ ജീവനാണ്.’ -അനുമോൾ പറയുന്നു. എന്നാൽ, ലാലേട്ടന്റെ സഹോദരിയായി അഭിനയിക്കാൻ അവസരം കിട്ടിയാൽ കിടുവാകും എന്നാണ് ഇതിനു ആരാധകർ നൽകുന്ന മറുപടി.

Related posts

Leave a Comment