അവര്‍ പറന്നത് ആകാശത്തിലേക്കല്ല, സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്; കൈയ്യടി നേടി അയല്‍ക്കൂട്ട അംഗങ്ങളുടെ ആകാശയാത്ര

കൊല്ലം; സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുകയാണ് കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അയല്‍ക്കൂട്ട അംഗങ്ങളുടെ വിമാനയാത്ര.

മുക്കുമ്പുഴ വാര്‍ഡിലെ വെള്ളനാതുരുത്ത് ശ്രീമുരുക അയല്‍ക്കൂട്ടാംഗങ്ങളാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിമാനം കയറിയത്.

അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ സലീന വിനയകുമാറും അയല്‍ക്കൂട്ട പ്രസിഡന്റ് സിന്ധു കുമുദേശനും മുന്‍കൈയെടുത്താണ് യാത്ര ഒരുക്കിയത്.

കൊല്ലത്ത് നിന്ന് എറണാകുളത്തെത്തി കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത ശേഷം നെടുമ്പശ്ശേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിലെത്തുകയായിരുന്നു സംഘം.

ആകാശം കീഴടക്കിയ ആഹ്ളാദത്തിലായിരുന്നു 78 കാരിയായ സതീരത്നം ഉള്‍പ്പെടെയുള്ളവര്‍. ഇന്‍ഡിഗോ വിമാനത്തിലായിരുന്നു യാത്ര.

വര്‍ഷങ്ങളായി ശ്രീമുരുക കാറ്ററിങ് എന്ന പേരില്‍ ഇവര്‍ നടത്തിവരുന്ന സംരംഭം ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച ലാഭത്തില്‍ നിന്നാണ് ഒരുമിച്ചുള്ള ആകാശയാത്രയ്‌ക്ക് തുക കണ്ടെത്തിയത്.

ഇവരുടെ യാത്രയുടെ വിശേഷങ്ങള്‍ കുടുംബശ്രീയാണ് ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്

Related posts

Leave a Comment