മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജു , ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് മഞ്ജു എത്താറുണ്ട്.
ഇത്തവണ മകന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുളള നടിയുടെ പുതിയ കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. ബെര്‍ണാച്ചന്‍ എന്ന ബെര്‍ണാഡിന്റെ 14ാം ജന്മദിനത്തിലായിരുന്നു മഞ്ജു പത്രോസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്.
കുറിപ്പ് വായിക്കാം…..
നമ്മുടെ കയ്യില്‍ തൂങ്ങി വലിയ ലോകത്തെ കണ്ട നമ്മുടെ മക്കള്‍ നമ്മെ കൈ പിടിച്ചു നടത്തി തുടങ്ങുന്നിടത് ലോകം നമ്മളെ അസൂയയോടെ നോക്കുന്നതായി തോന്നും..
ഇപ്പോള്‍ കുറെ നാളുകളായി അവന്‍ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്.. റോഡ് ക്രോസ് ചെയ്യുമ്ബോള്‍ എന്റെ കൈ പിടിക്കും.. പരിചയമില്ലാത്ത ആളുകളുടെ ഇടയില്‍ എന്നെ ചേര്‍ത്തു പിടിച്ചു മുന്നില്‍ നില്കും..
എനിക്ക് മനസിലാകാത്ത അറിയില്ലാത്ത കാര്യങ്ങള്‍ മനോഹരമായി എനിക്ക് പറഞ്ഞു തരും… ഞങ്ങളുടെ കുഞ്ഞിന് ഇന്ന് 14വയസ് തികയുകയാണ്..
അവന്‍ ഡോക്ടര്‍ ആവണ്ട എഞ്ചിനീയര്‍ ആകണ്ട.. പക്ഷെ നല്ല മനുഷ്യനായി സ്നേഹിക്കാന്‍ അറിയുന്നവനായി വളര്‍ന്നു വരുവാന്‍ എല്ലാവരുടെയും പ്രാര്‍ഥന ഞങ്ങളുടെ കുഞ്ഞിന് വേണം…
#happybirthday ബെര്‍ണാച്ചാ