അഴിമതി കേസ്: തമിഴ്‌നാട് മന്ത്രി കെ.പൊന്മുടിക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ

ചെന്നൈ: തമിഴ്‌നാട്ടില്‍ മുതിര്‍ന്ന മന്ത്രിസഭാംഗത്തിന് സ്ഥാനം നഷ്ടമാകുന്നു. ഡിഎംകെ നേതാവ് കെ.പൊന്മുടിയാണ് അധികാരത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നത്.

അഴിമതി കേസില്‍ മൂന്നു വര്‍ഷം ശിക്ഷ ലഭിച്ചതോടെയാണ് ജനപ്രാതിനിധ്യ നിയമപ്രകാരം പദവി നഷ്ടമാകുന്നത്.

1.75 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്ബാദനക്കേസിലാണ് പൊന്മുടിയേയും ഭാര്യയേയും വിചാരണ കോടതി ശിക്ഷിച്ചത്. ഇത് മദ്രാസ് ഹൈക്കോടതി ശരിവച്ചിരുന്നു.

വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ പൊന്മുടിക്കും ഭാര്യയ്ക്കും ഇതുവരെ കോടതിയില്‍ കീഴടങ്ങേണ്ടി വന്നിട്ടില്ല.

ഉന്നത വിദ്യാഭ്യാസ വകുപ്പായിരുന്നു പൊന്മുടി കൈകാര്യം ചെയ്തിരുന്നത്.

മന്ത്രിയെ പുറത്താക്കണമെന്ന് ഗവര്‍ണര്‍ ആര്‍.എന്‍ രവി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് ആവശ്യപ്പെട്ടിരുന്നു.

2006-2011ലെ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് പൊന്മുടി അനധികൃതമായി 1.36 കോടി രൂപ

സമ്ബാദിച്ചുവെന്ന് കാണിച്ച്‌ പിന്നീട് വന്ന എഐഎഡിഎംകെ സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്.

Related posts

Leave a Comment