കാലങ്ങള്‍ക്ക് മുന്‍പ് അധ്യാപകരെക്കുറിച്ച് കബീര്‍ദാസ് പറഞ്ഞ വാക്കുകളാണിത്. ഗുരുവും ദൈവവും ഒരുമിച്ച് മുന്‍പില്‍ വന്നെങ്കില്‍ ആദ്യം ആരെയാണ് വന്ദിക്കേണ്ടത്? സംശയമില്ല, ഗുരുവിനെ തന്നെ, കാരണം ദൈവത്തെക്കുറിച്ച് പറഞ്ഞു തന്നത് ഗുരുവാണല്ലോ…’ഈ അധ്യാപക ദിനത്തിലും ഇതിന്റെ മാറ്റ് കുറഞ്ഞിട്ടില്ല.
അധ്യാപകര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം വളരെ വലുതാണ്. വിദ്യാര്‍ത്ഥികളെ നാളെയെ നയിക്കാന്‍ കരുത്തുള്ള പൗരന്മാരാക്കി മാറ്റാന്‍ വഴിയൊരുക്കുകയും അതിനായി അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നവരാണ് അധ്യാപകര്‍. പുസ്തക താളുകളിലെ അറിവുകള്‍ പകരുക മാത്രമല്ല, ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്ന പ്രക്രിയയും ഇവിടെ നടക്കുന്നു.
സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് ഓരോ വിദ്യാലയങ്ങളും. പരീക്ഷകളെ നേരിടുക മാത്രമല്ല ലക്ഷ്യം, അച്ചടക്കം, പരസ്പര ബഹുമാനം, സഹകരണം, ആരോഗ്യകരമായ മത്സരങ്ങള്‍ എന്നിവയുടെ ബാല പാഠങ്ങള്‍ പഠിച്ചെടുക്കുന്നതും ഇവിടെ വെച്ച് തന്നെ.
ഇതിനെല്ലാം മുന്നില്‍ നിന്ന് വഴി തെളിക്കുന്നവരെയാണ് അധ്യാപകര്‍ എന്ന് ഒറ്റ വക്കില്‍ അഭിസംബോധന ചെയ്യുന്നത്. കൊവിഡ് കാരണം അധ്യാപകരും വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ വേദികളില്‍ മാത്രമാണ് സംവദിക്കുന്നത്. ഇതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാകുന്നത് വലിയൊരു അനുഭവമാണ്.