അര്‍ജുന്റെ ട്രക്ക് കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം

ഷിരൂര്‍ | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ട്രക്ക് ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തി.

ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്.

സിപി2 കേന്ദ്രീകരിച്ച്‌ നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്.അര്‍ജുന്റെ ബോഡിയും ലോറിയിലുണ്ടെന്ന് ലോറി ഡ്രൈവര്‍ മനാാഫ് പറഞ്ഞു.71 ദിവസങ്ങള്‍ക്ക് ശേഷമാണ് ലോറി വെള്ളത്തിനിടയില്‍നിന്ന് കണ്ടെത്തുന്നത്. ലോറിയുടെ മുൻഭാഗം അടങ്ങിയ ക്യാബിനാണ് വെള്ളത്തിനടിയില്‍നിന്ന് ലഭിച്ചത്.

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാറിന് നിർത്തിവെച്ച രക്ഷാപ്രവർത്തനം ഗോവയില്‍ നിന്ന് ഡ്രഡ്ജർ എത്തിച്ചതോടെ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പ്രദേശത്ത് തിരച്ചില്‍ നടന്നിരുന്നത്.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുന്‍ അകപ്പെട്ടത്. മണ്ണിടി ച്ചിലുണ്ടായ പ്രദേശത്തെ ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു.

Related posts

Leave a Comment