അര്‍ജുനെ കണ്ടെത്താനായി ഈശ്വര്‍ മാല്‍പെ പുഴയിലിറങ്ങി

ഷിരൂർ: മലയാളി ഡ്രൈവർ അർജുനെ കാണ്ടെത്താനായി ഗംഗാവാലി പുഴയില്‍ ഈശ്വർ മാല്‍പെയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങി.

പുഴയില്‍ ഇറങ്ങാനുള്ള ജില്ല ഭരണകൂടത്തിൻറെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മാല്‍പെ തിരച്ചില്‍ ആരംഭിച്ചത്. നാവികസേനയുടെ ഡൈവിങ് സംഘവും തിരച്ചില്‍ നടത്തും.

തിരച്ചിലിനായി 25 അംഗ സംസ്ഥാന ദുരന്ത നിവാരണസേനയും ഷിരൂരിലെത്തിയിട്ടുണ്ട്. നിരീക്ഷണത്തിനായി കരസേനയുടെ ഹെലികോപ്റ്ററും ഉപയോഗിക്കും.

ആദ്യം പരിശോധിക്കുക ഡീസല്‍ സാന്നിധ്യം കണ്ടെത്തിയ സ്ഥലമെന്ന് ഈശ്വർ മാല്‍പെ പറഞ്ഞു.

ഉച്ചക്ക് ശേഷം കൂടുതല്‍ ഡൈവർമാർ തിരച്ചലിൻറെ ഭാഗമാകും. പുഴയിലെ ഒഴുക്ക് കുറഞ്ഞത് ഗുണകരമെന്നും മാല്‍പെ വ്യക്തമാക്കി.

സോണാർ പരിശോധനയില്‍ തിരിച്ചറിഞ്ഞ സ്പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക എന്ന് ഡിഫൻസ് പി.ആർ.ഒ അതുല്‍പിള്ളയും വ്യക്തമാക്കി.

നാവികസേനയുടെ ഡൈവിങ് സംഘം തിരച്ചില്‍ നടത്തുമെന്നും പി.ആർ.ഒ അറിയിച്ചു.

Related posts

Leave a Comment