‘അരുവിക്കരയും നെയ്യാറുമൊക്കെ തുറന്നു, വേഗം മാറിക്കോളൂ അല്ലെങ്കില്‍ ചെമ്ബില്‍ക്കയറി പോകേണ്ടി വരും’, അമ്മ മല്ലിക സുകുമാരനെ ട്രോളി പൃഥ്വിരാജ്

കൊച്ചി: ( 15.08.2019) ‘അരുവിക്കരയും നെയ്യാറുമൊക്കെ തുറന്നു, വേഗം മാറിക്കോളൂ അല്ലെങ്കില്‍ ചെമ്ബില്‍ക്കയറി പോകേണ്ടി വരും’ എന്നായിരുന്നു മഴ കനത്തപ്പോള്‍ നടന്‍ പൃഥ്വിരാജ് അമ്മ മല്ലിക സുകുമാരനെ ഫോണില്‍ വിളിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്. ‘ഒന്ന് പേടിപ്പിക്കാതിരിയെടാ’ എന്ന മറുപടി താരം മകന് നല്‍കി. ഒരു പ്രമുഖ മാധ്യമത്തിലാണ് മല്ലിക ഇക്കാര്യം വെളിപ്പെടുത്തിയത്.

മല്ലികാ സുകുമാരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വെള്ളം കയറിയിരുന്നു. അന്ന് രക്ഷാപ്രവര്‍ത്തകര്‍ ചെമ്ബില്‍ക്കയറ്റിയായിരുന്നു മല്ലികയെ കൊണ്ടു പോയത്. എന്നാല്‍ അന്ന് നിരവധി ട്രോളുകളും മല്ലിക സുകുമാരനെതിരെ ഉയര്‍ന്നു. മകന്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കൊണ്ടുവരാന്‍ പാകത്തിനുള്ള റോഡ് ഇവിടെയില്ലെന്ന താരത്തിന്റെ പരാമര്‍ശത്തെ ചുറ്റിപ്പറ്റിയായിരുന്നു ട്രോളുകളും.

Related posts

Leave a Comment