മലപ്പുറം: അരീക്കോട് വിവാഹത്തേലന്ന് മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷനല്‍ സെക്ഷന്‍ കോടതിയാണ് രാജനെ വെറുതെ വിട്ടത്. കേസില്‍ പ്രധാന സാക്ഷികെളല്ലാം കൂറുമാറിയതോടെയാണ് രാജനെ കോടതി വെറുതെവിട്ടത്.
2018 ലാണ് കേസിന് ആസ്പദമായ സംഭവം. അരീക്കോട് കിഴുപറമ്ബില്‍ ആതിരയാണ് അച്ഛെന്റ കത്തിക്കിരയായത്. ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതില്‍ രാജന് ഉണ്ടായിരുന്ന എതിര്‍പ്പാണ് ദുരഭിമാന കൊലയില്‍ എത്തിച്ചത്.
വിവാഹത്തലേന്ന് വൈകുന്നേരമുണ്ടായ വാക്കുതര്‍ക്കത്തിനിടെ ആതിരയെ രാജന് കുത്തുകയായിരുന്നു. കുത്തേറ്റ് അയല്‍വാസിയുടെ വീട്ടിലേക്കോടിയ ആതിരയെ ആശുപത്രിയിലെത്തിക്കും മുേമ്ബ മരിച്ചു.