അരിവില കൂടാന്‍ സാധ്യത; ബജറ്റിലെ അവഗണന ചര്‍ച്ച ചെയ്യും: മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കൂടാന്‍ സാധ്യതയുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍.

ഒ.എം.എസ് (ഓപണ്‍ മാര്‍ക്കറ്റ് സെയില്‍) സ്‌കീമില്‍ സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളെ പങ്കെടുക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നയം.

ഈ വ്യവസ്ഥ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. സ്വകാര്യ കച്ചവടക്കാരായിരിക്കും മാര്‍ക്കറ്റില്‍ ഇടപെടുക. ഇത് വിലക്കയറ്റം സൃഷ്ടിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ബജറ്റില്‍ ഭക്ഷ്യവകുപ്പിനുണ്ടായ അവഗണനയില്‍ ധനമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ച ചെയ്യും. എന്നാല്‍ ഈ വിഷയം പരസ്യമായി പ്രതികരിക്കാന്‍ മന്ത്രി ജി.ആര്‍ അനില്‍ തയ്യാറായില്ല.

ഇന്നലെ ബജറ്റ് അവതരണം കഴിഞ്ഞ് ധനമന്ത്രിക്ക് കൈകൊടുക്കാന്‍ പോലും തയ്യാറാകാതെ ഭക്ഷ്യമന്ത്രി ഇറങ്ങിപ്പോയിരുന്നു.

വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണി ഇടപെടലിനുള്ള നിര്‍ദേശങ്ങള്‍ ഭക്ഷ്യവകുപ്പ് നല്‍കിയെങ്കിലും ധനവകുപ്പ് പരിഗണിച്ചിട്ടില്ലെന്നതാണ് പരാതി.

സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനമുണ്ടെന്നും ഫണ്ട്

ചോദിച്ചുവാങ്ങാന്‍ മന്ത്രിമാര്‍ക്ക് കഴിയുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സപ്ലൈകോയില്‍ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിപണിയില്‍ കാര്യക്ഷമമായി ഇടപെടാല്‍

കഴിയാത്തതും ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി ഉത്പന്നങ്ങളുടെ ക്ഷാമവും നേരത്തെ തന്നെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Related posts

Leave a Comment