ഇടുക്കി: ചിന്നക്കനാലില്‍ നിന്ന പെരിയാറിലേക്ക് കാടുകയറ്റിയ അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ ജനവാസമേഖലയില്‍ എത്തി.
മേഘമലയിലാണ് അരിക്കൊമ്പനെത്തിയത്. തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ പടക്കംപൊട്ടിച്ച് ആനയെ കാടുകയറ്റി.
അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഇന്നലെ വൈകിട്ടത്തെ ദൃശ്യമാണിത്. ആദിവാസി സമൂഹം താമസിക്കുന്ന മണലാര്‍ എസ്‌റ്റേറ്റ് പ്രദേശത്താണ് അരിക്കൊമ്പനെത്തിയത്. തേയിലതോട്ടമാണ് ഇവിടം. തൊഴിലാളികളും താമസിക്കുന്നുണ്ട്.
നിലവില്‍ അരിക്കൊമ്പന്‍ പെരിയര്‍ കടുവ സങ്കേതത്തിലാണ്. അരിക്കൊമ്പന്‍ പല തവണ തമിഴ്‌നാട് അതിര്‍ത്തിയില്‍ എത്തുന്നതും തിരിച്ചുവരുന്നതും റേഡിയോ കോളര്‍ സിഗ്നല്‍ വഴി സ്ഥിരീകരിച്ചിരുന്നു.
തമിഴ്‌നാട് അതിര്‍ത്തിയിലെ ജനവാസമേഖലയില്‍ എത്തി.

.