‘അരിക്കൊമ്പനെ മാറ്റാൻ ഉചിതമായ സ്ഥലം കണ്ടെത്താനായില്ല’: സർക്കാർ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം :  അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം കണ്ടെത്താനാകാതെ സർക്കാർ.

ഹൈക്കോടതിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ജനവാസമേഖലയല്ലാത്ത സ്ഥലങ്ങൾ കണ്ടെത്താനിയില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.

ഹൈക്കോടതിവിധി നടപ്പാക്കാനുള്ള പ്രയാസം ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റാനുള്ള ഹൈക്കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോൾ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.

ജനങ്ങളെ പ്രകോപിതരാക്കി വിധി നടപ്പാക്കുക സാധ്യതമല്ലാതായി. മറ്റേതെങ്കിലും സ്ഥലം സർക്കാർ കണ്ടെത്തണമെന്ന് പറഞ്ഞതിനാൽ കഴിഞ്ഞ ദിവസം വരെയും അതിനായി പരിശോധന നടത്തി.

പക്ഷേ ജനവാസമേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്താനായില്ല.

ഇക്കാര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹൈക്കോടതി വിധിയിൽ സാവകാശം ചോദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉപദ്രവികാരികളായ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട്, വന്യജീവി സംരക്ഷണ നിയമത്തിലെ സെഷൻ 11പ്രകാരം നടപടി എടുക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം

Related posts

Leave a Comment