അയോധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ചോര്‍ച്ച ; പരിഹാരം വേണമെന്ന് മുഖ്യ പുരോഹിതന്‍

പ്രാണപ്രതിഷ്ഠ നടന്ന് ആറ് മാസത്തിനുള്ളില്‍ അയോധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ചോര്‍ച്ചയുണ്ടെന്ന് മുഖ്യപുരോഹിതന്‍.

രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലാണ് ചോരാന്‍ തുടങ്ങിയിരിക്കുന്നതെന്ന്

മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസിനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്ഷേത്രത്തിനുള്ളിലെ വെള്ളം പുറത്ത് പോകാന്‍ വഴികളില്ലെന്നും ഇക്കാര്യം പ്രാധാന്യത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഴ കൂടിയാല്‍ ക്ഷേത്രത്തിലെ ആരാധന മുടങ്ങും. എന്ത് പോരായ്മയാണുണ്ടായതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം അദ്ദേഹം ആവശ്യപ്പെട്ടു.

ജനുവരി 22 നാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തിയത്.

Related posts

Leave a Comment