അമ്മ’ അങ്ങനെ ഒരു നിബന്ധനയും വച്ചിട്ടില്ല, കൂട്ടുന്നതും കുറയ്ക്കുന്നതും താരങ്ങളുടെ ഇഷ്ടമാണ്; പ്രതിഫല വിഷയത്തില്‍ ടിനി ടോം

കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന മലയാള സിനിമയില്‍ ചില താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോള്‍ താരങ്ങള്‍ പ്രതിഫലം കൂടുതല്‍ ചോദിക്കുന്നതും കുറയ്ക്കുന്നതും ‘അമ്മ’യുടെ നിര്‍ദേശ പ്രകാരമല്ലെന്ന് എക്സിക്യൂട്ടീവ് അംഗം ടിനി ടോം.

പ്രതിഫലം താരങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് വാങ്ങുന്നതെന്നും ഇത്ര രൂപ കുറയ്ക്കണമെന്നോ, ഇത്ര രൂപയ്ക്ക് ചെയ്യണമെന്നോ ‘അമ്മ’ സംഘടന പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ചില താരങ്ങള്‍ പ്രതിഫലം കൂട്ടി ചോദിക്കുന്നത് അവര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ മാര്‍ക്കറ്റ് കൊണ്ടായിരിക്കും, അവര്‍ അത് ചോദിക്കുന്നതിന് കാരണമുണ്ടാകും. ‘അതില്‍ എന്തെങ്കിലും വിപരീതാഭിപ്രായം നിര്‍മ്മാതാവിനുണ്ടായാല്‍, അത് അവര്‍ തമ്മില്‍ സംസാരിച്ചു തീര്‍ക്കുകയാണ് വേണ്ടത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അഭിപ്രായം അവര്‍ പറയുന്നു, പ്രതിഫലം കൂട്ടി ചോദിക്കുന്നവരെ അഭിനയിപ്പിക്കണോ വേണ്ടയോ എന്നൊക്കെ അവര്‍ക്കു തീരുമാനിക്കാം. അതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ‘അമ്മ’ യോഗം ചേര്‍ന്നിട്ടില്ല.’-ടിനി ടോം പറഞ്ഞു

Related posts

Leave a Comment