അമ്മയെ ബലാത്സംഗം ചെയ്തയാളെ ജീവിതകാലം മുഴുവന്‍ തടവിലിടണമെന്ന് ജഡ്ജി

മുംബൈ: അമ്മയെ ബലാത്സംഗം ചെയ്തയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലാ സെഷന്‍സ് കോടതി.

ശിക്ഷ വിധിക്കുന്നതിനിടെ പ്രതിയെ ജീവിതകാലം മുഴുവന്‍ തടവിലിടാന്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഷബീര്‍ അഹമ്മദ് ഔട്ടി ഉത്തരവിട്ടു.

കൂടാതെ, 2000 രൂപ പിഴയും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണമെന്നാണ് വിധിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു സംഭവം. റാവന്‍വണ്ടി പൊലീസാണ് കേസ് അന്വേഷിച്ചത്. ജനുവരി 31നായിരുന്നു കേസിലെ അന്തിമ വാദം നടന്നത്.

Related posts

Leave a Comment