അമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം | അമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍. പാലോട് ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), മകള്‍ ഗീത (59) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.

അമിതമായി ഗുളിക കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായിരുന്നു ഉണ്ടായിരുന്നത്.

12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ടുളള ഒരു സിവില്‍ കേസില്‍ വിധി എതിരായിരുന്നതിന്റെ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പാലോട് പോലീസ് സ്ഥലത്ത് ഇന്‍ക്വസ്റ്റ് നടത്തി.

Related posts

Leave a Comment