തിരുവനന്തപുരം: അമ്പ ലമുക്കില് ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ ഹോട്ടല്‍ അടക്കം മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണച്ചതിനാല്‍ സമീപത്തെ വീടുകളിലേക്ക് തീ പടര്‍ന്നില്ല. ക്രസന്‍്റ് ഫാസ്റ്റ്ഫുഡ് എന്ന ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിനോട് ചേര്‍ന്നുള്ള ടിവി റിപ്പയറിംഗ് കടയും ഫോട്ടോസ്റ്റാറ്റ് കടയുമാണ് കത്തിനശിച്ചത്.ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് തീ പിടിത്തമുണ്ടായത്. ഹോട്ടലില്‍ എട്ട് പാചകവാതക സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ രണ്ടെണ്ണം പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം. ലോക്ക് ഡൗണിനെ തുടര്‍ന്ന് രണ്ടാഴ്ചയായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്ന് ഹോട്ടലുടയായ മണക്കാട് സ്വദേശി അബ്ദുള്‍ റഹ്മാന് പറഞ്ഞു.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...