ചിക്കാഗോ: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. ചിക്കാഗോയ്ക്ക് സമീപമുണ്ടായ രണ്ട് വെടിവയ്പുകളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.
ഇല്ലിനോയിയിലെ ജോലിയറ്റിലുള്ള വെസ്റ്റ് ഏക്കേഴ്‌സ് റോഡ് 2200 ബ്ലോക്കില്‍ രണ്ട് വീടുകളിലാണ് വെടിവയ്പ് നടന്നത്.
റോമിയോ നാന്‍സ് എന്ന 23കാരനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് ചീഫ് ബില്‍ ഇവന്‍സ് അറിയിച്ചു.
റോമിയോ നാന്‍സ് പ്രദേശവാസി തന്നെയാണ്. ആക്രമണത്തിനു ശേഷം Q730412 എന്ന ലൈസന്‍സ് നമ്ബറിലുള്ള ചുവന്ന ടൊയോട്ട കാമ്രി കാറില്‍ ഇയാള്‍ രക്ഷപ്പെട്ടു.
ഇയാളുടെ പക്കല്‍ ആയുധമുണ്ടെന്നും അതിനാല്‍ തന്നെ അപകടകാരിയാണെന്നും പോലീസ് വ്യക്തമാക്കി.
നാന്‍സിനെയോ കാറിനെയോ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പോലീസിനെ വിവരം അറിയിക്കാനും നിര്‍ദേശമുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് റോമിയോ നാന്‍സ്. മുന്‍പ് ആയുധം കൊണ്ട് ഒരു സ്ത്രീയെ ആക്രമിച്ചതിന് ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.
2023ലെ ഈ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും ആക്രമണം നടത്തുന്നത്.
അമേരിക്കയില്‍ കുറച്ചു വര്‍ഷങ്ങളായി വെടിവയ്പും കൂട്ടക്കൊലകളും വര്‍ധിച്ചുവരികയാണ്.
നൂറുകണക്കിന് ആളുകളാണ് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത്.