അമേരിക്കയില്‍ കൊവിഡ് ഗവേഷകനായ ചൈനീസ് വംശജന്‍ കൊല്ലപ്പെട്ടു; ലിയുവിന്റെ മരണം കൊവിഡുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തല്‍ നടത്താനിരിക്കെ

പെന്‍സില്‍വാനിയ: കൊവിഡുമായി ബന്ധപ്പെട്ട നിര്‍ണായകമായ കണ്ടെത്തല്‍ നടത്താനിരിക്കെ അമേരിക്കയില്‍ കൊവിഡ് ഗവേഷകനായ ചൈനീസ് വംശജന്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ബുധനാഴ്ച്ചയാണ് സംഭവം. പിറ്റ്‌സ്‌ബെര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ബിങ് ലിയു (37) ആണ് കൊല്ലപ്പെട്ടത്. അതേസമയം, കൊവിഡുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തല്‍ നടത്താനിരിക്കെയാണ് ലിയു കൊല്ലപ്പെട്ടതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

റോസ് ടൗണ്‍ഷിപ്പിലെ വീട്ടിലാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലായിരുന്നു. ലിയൂവിനെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഹാവോ ഗു(43) എന്നയാളുടെ മൃതദേഹവും കാറില്‍ നിന്നും കണ്ടെത്തി. ലിയൂവിനെ കൊലപ്പെടുത്തിയ ശേഷം കാറിലെത്തിയ ഹാവോ സ്വയം വെടിയുതിര്‍ത്ത് മരിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. ഇരുവരും പരസ്പരം അറിയാമായിരിക്കുമെന്നാണ് പോലീസിന്റെ അനുമാനം.

അതേസമയം, ലിയു ചൈനീസ് വംശജനായതുകൊണ്ടാണ് കൊലപ്പെടുത്തിയത് എന്നതിന് നിലവില്‍ തെളിവുകളില്ലെന്നും പോലീസ് വ്യക്തമാക്കി. കൊറോണ വൈറസിന്റെ സെല്ലുലാര്‍ മെക്കാനിസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ലിയുവിന്റെ ഗവേഷണം. ലിയുവിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി പിറ്റ്‌സ്‌ബെര്‍ഗ് സര്‍വകലാശാല പ്രസ്താവന പുറത്തിറക്കി.

Related posts

Leave a Comment