അമേരിക്കയിലെ ഷോപ്പിംഗ് മാളില്‍ വെടിവെപ്പ്, എട്ട് പേര്‍ക്ക് പരിക്ക്; അക്രമിയെ ഇതുവരേയും പിടികൂടാനായില്ല

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഷോപ്പിംഗ് മാളില്‍ വെടിവെപ്പ്. എട്ട് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വിസ്‌കോണ്‍സിനിലെ മേഫെയര്‍ മാളിലാണ് സംഭവം. അക്രമിയെ ഇതുവരേയും പിടികൂടാനായില്ല. ഇയാള്‍ക്കായി തെരച്ചില്‍ തുടരുതയാണ്.

വെടിവയ്പ്പ് നടത്തിയയാള്‍ സുരക്ഷാ സേന സംഭവ സ്ഥലത്ത് എത്തുന്നതിന് മുന്‍പ് തന്നെ രക്ഷപ്പെട്ടതായി വോവറ്റോസ പോലീസ്് അറിയിച്ചു. 20നും 30നും ഇടയില്‍ പ്രായമുള്ള വെള്ളക്കാരനാണ് അക്രമിയെന്നാണ് പോലീസ് കണ്ടെത്തല്‍.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. മാളില്‍ ഇത്തരത്തിലൊരു അപ്രതീക്ഷിത സംഭവമുണ്ടായതിലും അതുമൂലം സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിലും അതീവ ദുഖമുണ്ടെന്ന് മാളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കമ്ബനി അറിയിച്ചു.

Related posts

Leave a Comment