അമിത വേഗത്തില്‍ വന്ന എസ് യുവി ഇടിച്ചു ഒരാള്‍ മരിച്ചു

കണ്ണൂരില്‍ അമിത വേഗത്തിലെത്തിയ എസ്​യുവി രണ്ട് വാഹനങ്ങള്‍ തകര്‍ത്തു. കൂടാതെ ഒരു നിരപരാധിയുടെ ജീവന്‍ കൂടി നഷ്ടമായി.ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മഴയ്ക്കൊപ്പം അമിതവേഗം കൂടിയായതോടെ വാഹനത്തിന്റെ നിയന്ത്രണം വിട്ടു. വര്‍ക്ക് ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ട രണ്ടുകാറുകള്‍ ഇടിച്ച്‌ തെറിപ്പിച്ച വാഹനം കടയില്‍ ഇരുന്ന യുവാവിനെയും ഇടിച്ചു. രാവിലെ 11 മണിയോടെയായിരുന്നു അപകടം.

പതിവിലും വേഗം കുറച്ച്‌ മാത്രമേ മഴക്കാലത്ത് വാഹനം ഓടിക്കാന്‍ പാടുള്ളൂവെന്ന നിബന്ധന തെറ്റിക്കുന്നതാണ് അപകടം ക്ഷണിച്ച്‌ വരുത്തുന്നത്. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നു. ടയറിനും റോഡിനുമിടയില്‍ വെള്ളത്തിന്റെ ഒരു പാളി ഉണ്ടാവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തേയ്മാനം വന്ന ടയറുകള്‍ ഒഴിവാക്കുന്നത് ഗുണം ചെയ്യും.

വാഹനം ബ്രേക്ക് ചെയ്യുന്നതിലുള്‍പ്പടെ ഈ ശ്രദ്ധ ആവശ്യമാണ്. റോഡ് വഴുക്കി കിടക്കുന്നതിനാല്‍ നിശ്ചിത സ്ഥലത്തിന് മുന്നേ വേഗം കുറച്ച ശേഷമേ ബ്രേക്ക് ചെയ്യാവൂവെന്നും അല്ലാത്ത പക്ഷം വാഹനം തെന്നി മാറിയേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

Related posts

Leave a Comment