l
മലപ്പുറം: കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നാല് വയസുകാരൻ മരിച്ച സംഭവത്തില്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.
അനസ്‌തേഷ്യ നല്‍കിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ഇതോടെ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ രംഗത്തെത്തി.
കുഞ്ഞിന് അമിതമായി അനസ്‌തേഷ്യ കുത്തിവച്ചെന്നും മനുഷ്യജീവന് ഡോക്ടർമാർ ഒരു വിലയും നല്‍കുന്നില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുഞ്ഞ് മരിച്ച വിവരം മറച്ചു വയ്‌ക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെന്നും അമ്മ ആരോപിച്ചു.
ജൂണ്‍ ഒന്നിനാണ് അരിമ്ബ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനില്‍ മരിച്ചത്. മുറിവിന് തുന്നലിടുന്നതിനായി കുട്ടിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ തുന്നലിടുന്നതിന് മുമ്ബ് അനസ്‌തേഷ്യ നല്‍കുന്നതിനായി ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
അനസ്‌തേഷ്യ നല്‍കി തുന്നലിട്ടതിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.