കോഴിക്കോട്: അമിത വേഗത്തില്‍ വാഹനമോടിച്ചതിന് വലിയൊരു തുക പിഴയിനത്തില്‍ അടയ്‌ക്കേണ്ടി വന്നിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിക്ക്.
ഒരു വര്‍ഷത്തിനിടയ്‌ക്ക് 89 തവണയാണ് ഇദ്ദേഹത്തിന്റെ എസ് യു വി കാര്‍ അമിതവേഗത്തില്‍ ഓടുന്നത് ക്യാമറയില്‍ പതിഞ്ഞത്.
1,33,500 രൂപയാണ് ആകെ ഫൈന്‍ ഇനത്തില്‍ വന്നത്. കഴിഞ്ഞദിവസം അപകടത്തിപ്പെട്ടതിനെ തുടര്‍ന്ന് വാഹനം ഇന്‍ഷ്വര്‍ ചെയ്യുന്നതിനായി കമ്ബനിയെ സമീപിച്ചപ്പോഴാണ് പിഴയെക്കുറിച്ച് അറിയുന്നത്. പിഴ അടയ്ക്കാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഈ വാഹനം ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയിരിക്കുകയായിരുന്നു.
കോഴിക്കോട് ആര്‍ ടി ഓഫീസില്‍ ഇത്രയും വലിയ തുക പിഴ അടച്ച ശേഷമാണ് യുവാവിന് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കിയത്. അമിവേഗതയ്‌ക്ക് 1500 രൂപയാണ് ഒരു തവണ മാത്രം അടയ്‌ക്കേണ്ടത്. വാളയാര്‍ – തൃശൂര്‍ റോഡിലാണ് ഈ വാഹനം ഏറ്റവുമധികം തവണ ക്യാമറയില്‍ പതിഞ്ഞത്.