അഭ്യൂഹങ്ങള്‍ക്ക് വിരാമം; എലിസബത്തുമൊത്തുള്ള വീഡിയോ പങ്കുവച്ച്‌ ബാല

ഭാര്യ എലിസബത്തുമൊത്തുള്ള വീഡിയോ പങ്കുവച്ച്‌ നടന്‍ ബാല. ഇരുവരും പിരിഞ്ഞുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിലാണ് എലിസബത്തിനൊപ്പമുള്ള വീഡിയോ ബാല സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമായിരുന്നു എലിസബത്തുമായിട്ടുള്ള ബാലയുടെ രണ്ടാം വിവാഹം. വിവാഹം കഴിഞ്ഞതു മുതല്‍ എലിസബത്തുമൊത്തുള്ള വീഡിയോകളും ചിത്രങ്ങളും ബാല സ്ഥിരമായി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി ബാലയുമൊത്തുള്ള വീഡിയോകളില്‍ എലിസബത്തിനെ കാണാറില്ലായിരുന്നു.

ഇതിന് പിന്നാലെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹം ശക്തമായത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചു കൊണ്ടാണ് എലിസബത്തുമൊത്തുള്ള പുതിയ വീഡിയോ ബാല പുറത്ത് വിട്ടത്.

എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് പുതിയ വീഡിയോ ബാല പങ്കുവച്ചിരിക്കുന്നത്. ‘ എന്റെ കൂളിംഗ് ഗ്ലാസ് ഒരാള്‍ അടിച്ചു മാറ്റി .അതാരാണെന്ന് കാണിച്ചു തരാമെന്ന്’ പറഞ്ഞാണ് എലിസബത്തിനെ ബാല വീഡിയോയ്‌ക്ക് മുന്നിലേക്ക് ക്ഷണിക്കുന്നത്.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വിജയിയുടെ രഞ്ജിതമേ എന്ന ഗാനത്തിനൊപ്പം നൃത്തം വയ്‌ക്കുന്നതും കാണാം.

https://www.facebook.com/watch/?v=859090382185161&__cft__[0]=AZUk4OiRW-Suyqny18xav_U4r4ELVMslCZ0D5nnk6zssM_01diRH-sDlW04yd5LDctV21aK-pdd7bygni0Ue9qwPUMm4krK1FwSbQsIXAcYqGTsrTVpbKvRvw6VZVL4-Ht4mfAK8mKyABZsEV3slFm9Q7d9YHosKj8uxgTCkFgcEBsM7r1UWdohXucQwpC-0FdA

Related posts

Leave a Comment