അഭിമാനമാകാൻ ചന്ദ്രയാൻ 3; വിക്ഷേപണം 2:35ന്, കാത്തിരിപ്പോടെ രാജ്യം

ശ്രീഹരിക്കോട്ട: ചാന്ദ്ര ദൗത്യത്തിൽ ഇന്ത്യയുടെ പുതു ചരിത്രം കുറിക്കാൻ ചാന്ദ്രയാൻ 3 ഇന്ന് കുതിച്ചുയരും.

ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ ഇന്ന് ഉച്ചയ്ക്കാണ് വിക്ഷേപണം. മിഷൻ റെഡിനസ് റിവ്യൂ പൂർത്തിയാക്കി ലോഞ്ച് ഓതറൈസേഷൻ ബോർഡ് വിക്ഷേപണത്തിന് അനുമതി നൽകിയിട്ടുണ്ട്.

ചന്ദ്രയാൻ വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. വിക്ഷേപണത്തിന് തയ്യാറെടുത്ത് ഐഎസ്ആർഒ.വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക.

ഈ ദൗത്യം വിജയകരമാണെങ്കിൽ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

നേരത്തെ അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.

Related posts

Leave a Comment