‘അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം’; പിഐബി ഫാക്‌ട് ചെക്ക് യൂണിറ്റിന് സ്‌റ്റേ

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത വെല്ലുവിളി നേരിടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴില്‍ ഫാക്‌ട് ചെക്കഗ് യൂണിറ്റ് കൊണ്ടുവന്ന വിജ്ഞാപനം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി.

നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.

വിജ്ഞാപനം അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റീസ് ഡി.വൈ

ചന്ദ്രചൂഢ്, ജസ്റ്റീസ് ജെ.പി പര്‍ദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ച്, കേസിന്റെ മെരിറ്റിനെ കുറിച്ച്‌ പ്രതികരിക്കാന്‍ തയ്യാറായതുമില്ല.

എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, കൊമേഡിയന്‍ കുനാല്‍ കമ്ര എന്നിവരാണ് കോടതിയെ സമീപിച്ചത്.

ഫാക്‌ട് ചെക് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നിയന്ത്രണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

വിവര സാങ്കേതിക വിദ്യ (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) ചട്ടം,

2021ല്‍ ഭേദഗതി വരുത്തി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രം ഫാക്‌ട് ചെക്ക് യൂണിറ്റ് വ്യവസ്ഥ കൊണ്ടുവന്നത്.

സര്‍ക്കാരിന്റെ കാര്യങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമോ, തെറ്റോ, തെറ്റിദ്ധരിപ്പിക്കുന്നതോടെ ആണോയെന്ന് പരിശോധിക്കുന്നതാണ് ഈ ചട്ടം.

അത്തരം പോസ്റ്റുകള്‍ ഈ മധ്യവര്‍ത്തിക്ക് പൂഴ്ത്തുന്നതിനോ അവകാശം നിഷേധിക്കുന്നതിനോ ഉള്ള വ്യവസ്ഥയുണ്ട്.

അങ്ങനെവന്നാല്‍ നിയമനടപടിയിലേക്കും കടക്കാം.

എന്നാല്‍ ഈ ചട്ടം സെന്‍സര്‍ഷിപ്പാണെന്നും സമൂഹ മാധ്യമങ്ങളില്‍ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണം കൊണ്ടുവരികയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ ഫാക്‌ട് ചെക്ക് യൂണിറ്റ് ചൂണ്ടിക്കാണിക്കുന്ന ഇത്തരം പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളിലെ മധ്യവര്‍ത്ഥികള്‍ നിയമ തടസ്സങ്ങള്‍ ഉന്നയിച്ച്‌ പൂഴ്ത്തുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ ആക്ഷേപഹാസ്യകാരനായ തനിക്ക് േജാലി ചെയ്യാനുള്ള അവകാശം ഇതുവഴി ഹനിക്കപ്പെടുമെന്നും കുനാല്‍ കമ്ര വ്യക്തമാക്കി.

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ഏതൊരു ഉള്ളടക്കത്തിലും ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് പുതിയ ചട്ടമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പൊതുതാല്‍പര്യാര്‍ത്ഥം വ്യാജ വാര്‍ത്തകള്‍ തടയുന്നതിനാണ് ഈ ചട്ടങ്ങളെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

തെളിവുകളുടെ അടിസ്ഥാനത്തിലായിരുക്കും ഫാക്‌ട് ചെക്ക് എന്നും അത്തരം തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാനാവുമെന്നും കേന്ദ്രം പറഞ്ഞിരുന്നു.

രാഷ്ട്രീയ അഭിപ്രായങ്ങള്‍, ആക്ഷേപഹാസ്യങ്ങള്‍, തമാശകള്‍ ഇതിനെയൊന്നും ഫാക്‌ട് ചെക്ക് ബാധിക്കില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.

Related posts

Leave a Comment