കേരളത്തിലെ അറിയപ്പെടുന്ന വ്യവസായപ്രമുഖനും സിനിമ നിർമ്മാതാവുമാണ് ഗോകുലം ഗോപാലൻ. ഗോകുലം ഫിലിംസിന്റെ ബാനറിൽ കമ്മാരസംഭവം, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ തുടങ്ങി ഒട്ടനവധി സിനിമകൾ അദ്ദേഹം നിർമ്മിച്ചു. വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രവും ഗോകുലം ഗോപാലൻ തന്നെയാണ് നിർമ്മിക്കുന്നത്. അദ്ദേഹം പണ്ട് ചില നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ അഭിനയം തൻറെ സ്വപ്നമായിരുന്നു . അങ്ങനെ ഒരു ദിവസം അഭിനയമോഹം പേറി ചെന്നൈയിലേക്ക് വണ്ടികയറി. ഈ അവസരത്തിൽ പ്രേംനസീറിനെ അദ്ദേഹം കണ്ടുമുട്ടി . തൻറെ അഭിനയമോഹം നസീറിനെ അറിയിച്ചപ്പോൾ നസീർ അന്ന് പറഞ്ഞത് ഗോപാലൻ ചെയ്യുന്ന ബിസിനസ് നന്നായി ചെയ്യൂ. അതിലൊരു അഭിവൃദ്ധി പ്രാപിക്കും എന്നാണ് ആണ് നസീർ അന്ന് ഗോപാലന് നൽകിയ ഉപദേശം. പിന്നീട് ഗോപാലൻ ചെന്നൈ പ്രേംനസീർ ഫാൻസ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. ഇന്ന് ഏകദേശം 11 ഇന്ത്യൻ സംസ്ഥാനങ്ങളിൽ പടർന്നുപന്തലിച്ച വലിയൊരു ശൃംഖല തന്നെയാണ് അദ്ദേഹത്തിൻറെ ബിസിനസ് സാമ്രാജ്യം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോകുലം ഗോപാലൻ നസീറിനെ കുറിച്ചുള്ള ഈ ഓർമ്മകൾ പങ്കു വച്ചത്. ഇതുപോലെയുള്ള അനുഭവങ്ങൾ പുതിയ ചെറുപ്പക്കാർക്ക് മുൻനിരയിലേക്കു വരാനുള്ള പ്രചോദനമാണ് എന്ന തരത്തിലാണ് ആരാധകരുടെ കമൻറുകൾ..
Related posts
-
സിംപതിക്കായി വീല്‍ചെയറില്‍ കൊല്ലം സുധിയുടെ വീട്ടില്‍, ക്യാമറ തല്ലിത്തകര്‍ത്തു; ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണം
ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ്. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി മുറിയില്‍... -
‘എംപുരാൻ’ തുടങ്ങി; പൂജ ചിത്രങ്ങൾ; ‘ലൂസിഫറി’ലെ റോബും ഡൽഹിയിൽ
പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും കടന്നുവരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത്... -
പ്രശസ്ത സംവിധായകൻ കെ.ജി.ജോർജ് അന്തരിച്ചു; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ
കൊച്ചി: എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളിയുടെ മനസ്സിലേക്കു നടന്നു കയറിയ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു....