അബിഗേലിനെ കണ്ടെത്തി; ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നുകളഞ്ഞു

കൊല്ലം: ഓയൂരില്‍ നിന്ന് കാണാതായ ആറു വയസ്സുകാരിയെ 20 മണിക്കൂറിനു ശേഷം കണ്ടെത്തിയതായി ശുഭവാര്‍ത്ത.

അബിഗേല്‍ സാറ റെജി എന്ന കുട്ടിയെ ആണ് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്.

കുട്ടിയെ കൊല്ലം ഈസ്റ്റ് പോലീസ് ഏറ്റെടുത്തു ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുമായി രക്ഷാപെടാന്‍ കഴിയില്ലെന്ന് വന്നതോടെ പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു.

ഇന്നലെ വൈകിട്ട് 4.30ന് കുട്ടിയെ കാണാതായതു മുതല്‍ അബിഗേലിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ സംസ്ഥാനം മുഴുവന്‍ പ്രചരിച്ചതോടെ പ്രതികള്‍ക്ക് കൊല്ലം ജില്ല വിട്ട് പോകാന്‍ കഴിയാതെ വരികയായിരുന്നു.

കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയുകല്ലാതെ മറ്റു മാര്‍ഗം പ്രതികള്‍ക്ക് മുന്നിലുണ്ടായിരുന്നില്ല.

 

         

 

ഇന്നലെ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടി ഭയപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ കുട്ടി അവശനിലയില്‍ അല്ലെന്നും കുട്ടിയെ കണ്ട ഷൈജു എന്നയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആശ്രാമം മൈതാനത്ത് ഉച്ചയ്ക്ക് 1.30 ഓടെ ഒറ്റപ്പെട്ട് നിന്ന കുട്ടിയെ മൈതാനത്ത് ഡ്രൈവിംഗ് പഠിക്കാനെത്തിയവരാണ് ആദ്യം കണ്ടത്. ഇവര്‍ കുട്ടിക്ക് വെള്ളവും ബിസ്‌ക്കറ്റും നല്‍കിയ ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Related posts

Leave a Comment