അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്, പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല; മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ ബാല

മലയാളത്തിന്റെ പ്രിയ നടനാണ് ബാല. താരത്തിന്റെ സ്വകാര്യജീവിതം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ മകളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ബാല. ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളായ പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ പിറന്നാള്‍ ആണ്. പപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാള്‍ക്കും നമ്മെ പിരിക്കാന്‍ കഴിയില്ലെന്നും ബാല പറയുന്നു.

‘സെപ്റ്റംബര്‍ 21, പാപ്പു ഹാപ്പി ബര്‍ത് ഡേ ടു യു. ഞാന്‍ സത്യം പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാന്‍ പറ്റില്ല. ജീവിതത്തില്‍ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാന്‍ നിന്നെ കണ്ടിരിക്കും.’-ബാല പറഞ്ഞു. പാപ്പുമൊത്തുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

Related posts

Leave a Comment