അപര്‍ണ ബാലമുരളിയോടുള്ള മോശം പെരുമാറ്റം; വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കോളേജ് അധികൃതര്‍.

എറണാകുളം ലോ കോളജ് പ്രിന്‍സിപ്പലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇന്ന് തന്നെ ഇതിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്. തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വിനീത് ശ്രീനിവാസനും അപര്‍ണയടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ ലോ കോളജിലെത്തിയത്.

ന‌ടിക്ക് പൂ നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയില്‍ പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

നടി അപ്പോള്‍ തന്നെ അസ്വസ്ഥയാകുകയും അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ എറണാകുളം ഗവ. ലോ കോളജ് യൂണിയനും രംഗത്തെത്തിയിരുന്നു.

Related posts

Leave a Comment