അപകടകരമായി KSRTC ഓടിച്ചാല്‍ ഡ്രൈവര്‍ക്കെതിരെ നടപടി; വീഡിയോ വാട്‌സ്‌ആപ്പില്‍ അയയ്ക്കാന്‍ ഗതാഗതവകുപ്പ് നമ്പര്‍

തിരുവനന്തപുരം: അമിതവേഗതയിലും അപകടകരമായും ഓടുന്ന കെഎസ്‌ആര്‍ടിസി ബസുകളുടെ വീഡിയോ പകര്‍ത്തി വാട്‌സ്‌ആപ്പില്‍ അയയ്ക്കാന്‍ സംവിധാനം ഒരുക്കി ഗതാഗത വകുപ്പ്.

അപകടകരമായ ഡ്രൈവിങ് ശ്രദ്ധയില്‍പെട്ടാല്‍ 91886-19380 എന്ന വാട്സാപ് നമ്പരില്‍ വിഡിയോ അയയ്ക്കാം. പരാതി ലഭിച്ചാല്‍ ആദ്യ പടിയായി ഡ്രൈവറെ ഉപദേശിക്കുകയോ ശാസിക്കുകയോ ചെയ്യും.

ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത നടപടി എടുക്കാനുമാണ് തീരുമാനം.

ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കുഴല്‍മന്ദം അപകടം ഉള്‍പ്പെടെ പരിഗണിച്ചാണ് പുതിയ നീക്കം. കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറുടെ അനാസ്ഥ കാരണമാണ് കുഴല്‍മന്ദത്ത് രണ്ട് യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായത്.

ബസിന്റെ പിന്നില്‍ വന്ന വാഹനത്തില്‍ അപകടത്തിന്റെ പൂര്‍ണ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ രണ്ടാഴ്ച മുന്‍പ് പിരിച്ച്‌ വിട്ടിരുന്നു.

Related posts

Leave a Comment