അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ വാഹന ഡ്രൈവര്‍മാരുടെ പ്രശ്നത്തിലിടപെട്ട് മോട്ടോര്‍ വാഹന വകുപ്പ്

ലോക് ഡൗണില്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ കേരളത്തിലെ വാഹന ഡ്രൈവര്‍മാരുടെ കണക്കെടുത്തു. ബംഗാളിലാണ് കൂടുതല്‍ പേര്‍-297. അസമില്‍ 159 പേരും ജാര്‍ഖണ്ഡില്‍ 17 പേരും ആന്ധ്രാപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും കുടുങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികളെ അവരവരുടെ സംസ്ഥാനത്തെത്തിക്കാന്‍ പോയ വാഹനങ്ങളാണ് കുടുങ്ങിയത്. ആളില്ലാതെ മടങ്ങിയാല്‍ നഷ്ടം വരുമെന്നതിനാല്‍ തൊഴിലാളികള്‍ തിരികെ വരുന്നതുവരെ ഇവര്‍ അവിടെത്തന്നെ തുടരുകയായിരുന്നു.

കൂടുതല്‍ ദിവസം വാഹനം നിര്‍ത്തിയിട്ടതോടെ പാര്‍ക്കിങ് സംബന്ധിച്ച പ്രശ്നവും ഉടലെടുത്തതായി മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. ഡ്രൈവര്‍മാര്‍ കുടുങ്ങിപ്പോയ ജില്ലകളിലെ കളക്ടര്‍മാരും മറ്റുമായി കേരളത്തിലെ ഗതാഗത-മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ ചര്‍ച്ച നടത്തി. ലോക്ഡൗണ്‍ കഴിഞ്ഞശേഷം തൊഴിലാളികളെക്കൂട്ടിത്തന്നെ തിരികെ വരാമെന്ന തീരുമാനത്തിലാണ് ഡ്രൈവര്‍മാര്‍.

Related posts

Leave a Comment