അന്ന് വോള്‍ഗ, ഇന്ന് സ്വപ്ന, 20 വര്‍ഷം മുമ്പ് നടന്ന കള്ളക്കടത്ത് തെളിയിച്ച കേസിലും ഹീറോ രാമമൂര്‍ത്തി

സ്ബെകിസ്ഥാന്‍ സ്വദേശിനിയായ വോള്‍ഗ എന്ന യുവതി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 1.56 കോടി രൂപ വിലമതിക്കുന്ന ചൈനീസ് സില്‍ക്ക് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 27 ബാഗുകളിലായാണ് വോള്‍ഗ ചൈനീസ് സില്‍ക്ക് ഇന്ത്യയിലെത്തിച്ചത്. ബാഗുകളുടെ എണ്ണം ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നെങ്കിലും 27 ബാഗുകള്‍ ഒരു വനിത കൊണ്ടുവരുന്നതെന്തിനാണെന്ന സംശയം ഒരു ഉദ്യോഗസ്ഥനുണ്ടായതാണ് കള്ളക്കടത്ത് പിടികൂടുന്നതിലേക്കു നയിച്ചത്. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പിന്നാലെ പുറത്തു വന്നു.

ഈ സംഭവത്തിന് സമാനമായ കേസ് തന്നെയാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ സ്വര്‍ണക്കള്ളക്കടത്തപും. പതിനഞ്ച് കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇവിടെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ കടത്താന്‍ ശ്രമിച്ചത്. മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒളിവിലാണ്.

സംഭവത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട ആളുകള്‍ ഭീഷണി ഉയര്‍ത്തിയിരുന്നുവെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് ബാഗേജുകള്‍ പരിശോധിക്കാന്‍ രാമമൂര്‍ത്തി തീരുമാനിച്ചതും.

Related posts

Leave a Comment