ജീവിതത്തില്‍ ആദ്യമായിട്ട് സംഭവിക്കുന്ന അനുഭവങ്ങളെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരിക്കും. പലരും ആ ആദ്യാനുഭവങ്ങള്‍ എത്രകാലം കഴിഞ്ഞാലും മറക്കാതെ ഓര്‍ത്തിരിക്കുകയും ചെയ്യും. അതുപോലെ തന്റെ ആദ്യ ഫോട്ടോഷൂട്ടിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടി കനിഹ. 18ാം വയസിലാണ് താരം ആദ്യമായി ഫോട്ടോഷൂട്ട് ചെയ്യുന്നത്. മിസ് ചെന്നൈ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ഇത്. അന്ന് വളരെ അസ്വസ്ഥയായിരുന്നെന്നും, എന്നാല്‍ തന്റെ ചിരി മാത്രം സ്വാഭാവികമായി വന്നു എന്നുമാണ് താരം പറയുന്നത്. ആരാധകരോട് ഇതുപോലുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാനും കനിഹ ആവശ്യപ്പെടുന്നു.
കനിഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
‘എനിക്ക് പതിനെട്ട് വയസുള്ളപ്പോള്‍ , മിസ് ചെന്നൈ മത്സരത്തിനായുള്ള എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്. ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു. അന്ന് ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നതും, മേക്കപ്പും, മുടി പുതിയരീതിയില്‍ കെട്ടുന്നതുമെല്ലാം ആദ്യമായായിരുന്നു. എന്നാല്‍ അപ്പോഴും സ്വാഭാവികമായും എന്നിലേക്ക് വന്നത് എന്റെയാ പുഞ്ചിരിയായിരുന്നു. എല്ലാ ആദ്യാനുഭവങ്ങളും എപ്പോഴും പ്രത്യേകതയുള്ളതാകണമെന്നില്ല.ആദ്യമായി ഒരു കാറോടിക്കുന്നത്, ആദ്യത്തെ ചുംബനം, ആദ്യത്തെ ക്രഷ്, ആദ്യത്തെ ശമ്ബളം, ആദ്യത്തെ ജോലി, അങ്ങനെ പലതും.
നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആ ഓര്‍മ്മകള്‍ മുറുകെപിടിച്ച് പുഞ്ചിരിക്കുക. അത് പങ്കിടുന്നത് മൂല്യമുള്ളതാണ് എന്ന തോന്നുന്നെങ്കില്‍ എന്നോടും പറയുക. തീര്‍ച്ചയായും അവ ഞാന്‍ വായിക്കും. കനിഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.