അന്ന് മല്ലിക സുകുമാരന് ചെമ്ബില്‍ക്കയറി പോകേണ്ടി വന്നു,​ ഇത്തവണ മഴകനത്തപ്പോള്‍ അമ്മയെ വിളിച്ച്‌ പൃഥ്വി പറഞ്ഞത് ഇങ്ങനെ…

കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ മല്ലികാ സുകുമാരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറിയിരുന്നു. ആ സമയത്ത് ചെമ്ബില്‍ക്കയറി രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം പോകുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് തൊട്ടുപിന്നാലെ നിരവധി പേര്‍ മല്ലിക സുകുമാരനെ ട്രോളി രംഗത്തെത്തിയിരുന്നു.

മകന്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കൊണ്ടുവരാന്‍ പാകത്തിനുള്ള റോഡ് ഇവിടെയില്ലെന്ന മല്ലികയുടെ പരാമര്‍ശത്തിന്റെ ചുവടുപിടിച്ചായിരുന്നു മിക്ക ട്രോളുകളും.ഇത്തവണ മഴ കനത്തപ്പോള്‍ അമ്മയെ ഫോണില്‍ വിളിച്ച്‌ പൃഥ്വിരാജ് ഒരു മുന്നറിയിപ്പ് നല്‍കി.

‘ അമ്മേ അരുവിക്കരയും നെയ്യാറുമൊക്കെ തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ അല്ലെങ്കില്‍ ചെമ്ബില്‍ക്കയറി പോകേണ്ടി വരും’ എന്നായിരുന്നു പൃഥ്വിയുടെ മുന്നറിയിപ്പ്. ഇതിന് ‘ഒന്ന് പേടിപ്പിക്കാതിരിയെടാ’ എന്ന മറുപടിയായിരുന്നു മല്ലിക നല്‍കിയത്. ഒരു പ്രമുഖ മാദ്ധ്യമത്തിലെഴുതിയ കുറിപ്പിലാണ് മല്ലിക സുകുമാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Related posts

Leave a Comment