‘അന്ന് ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തുറന്നുകാട്ടപ്പെട്ടു’, പുല്‍വാമയെക്കുറിച്ചുളള പാക് മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷത്തിനെതിരെയുളള ആയുധമാക്കി മോദി

പുല്‍വാമ ആക്രമണം സംബന്ധിച്ച്‌ പാകിസ്താന്‍ മന്ത്രി നടത്തിയ പ്രസ്തവനയെ ചുവടുപിടിച്ച്‌, പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ ആക്രമണത്തെ ചോദ്യം ചെയ്തവര്‍ തുറന്നുകാട്ടപെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 145-ാം ജന്മദിനമായ രാഷ്ട്രീയ ഏകതാ ദിവസത്തോടെനുബന്ധിച്ചുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനം ഏക്താ ദിവസ് ആയിട്ടാണ് ആചരിക്കുന്നത്.
പാകിസ്താന്‍ ശാസ്ത്ര- സാങ്കേതിക മന്ത്രി ഫഹദ് ചൗധരി പുല്‍വാമ ആക്രമണം ഇംമ്രാന്‍ഖാന്റെ നേട്ടമായി വിശേഷിപ്പിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
അതിര്‍ത്തിയില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളില്‍ മാറ്റം വന്നതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നവര്‍ക്ക് ചുട്ട മറുപടികൊടുക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു.ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ നടന്ന ഏക്താ പരേഡിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

‘ ഏക്താ ദിവസിലെ പരേഡ് കണ്ടുകൊണ്ടിരിക്കെ പുല്‍വാമ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. അര്‍ദ്ധസൈനിക വിഭാഗത്തില്‍പ്പെട്ടവരായിരുന്നു അന്ന് കൊല്ലപ്പെട്ടത്. രാജ്യം മുഴുവന്‍ ദുഃഖത്തിലായി. എന്നാല്‍ ആ ദുഃഖത്തില്‍ പങ്കാളികളാവാതിരുന്നവര്‍ ഉണ്ടായിരുന്നു. കുറ്റാരോപണം നടത്തുന്നവര്‍ ആയിരുന്നു അവര്‍. ദുഃഖത്തിന്റെ ആ സമയത്തും രാഷ്ട്രീയ മുതലെടുപ്പിനായിരുന്നു അവര്‍ ശ്രമിച്ചത്’ മോദി പറഞ്ഞു.

അന്ന് തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സമയമില്ലാത്തതുകൊണ്ട് അത് വിട്ടു. എന്നാല്‍ അയല്‍ രാജ്യത്തുനിന്നുള്ള വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നു. ആ വെളിപ്പെടുത്തല്‍ ചിലരെ തുറന്നുകാട്ടുകായണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഓഫ് യൂണിറ്റയില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു.

370-ാം വകുപ്പ് റദ്ദാക്കിയതോടെ കാശ്മീര്‍ വികസനത്തിന്റെ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തമാവുകയാണെന്നും മോദി പറഞ്ഞു. ഭീകരതെയ്‌ക്കെതിരെ ലോകം ഒന്നിച്ചുനില്‍ക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

കഴിഞ്ഞായാഴ്ചയാണ് പുല്‍വാമ സംബന്ധിച്ച്‌ പാകിസ്താന്‍ മന്ത്രിയുടെ വിവാദ പ്രസ്താവന പുറത്തുവന്നത്. പുല്‍വാമയില്‍ ആക്രമണം നടത്തിയത് പാകിസ്താനാണെന്ന് സമ്മതിക്കുന്നതായിരുന്നു പ്രസ്താവന. വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം തിരുത്തിയെങ്കിലും പാകിസ്താന്‍ ഭീകരവാദികള്‍ക്ക് നല്‍കുന്ന പിന്തുണയ്ക്ക് തെളിവായി ഈ പ്രസ്താവനയെ ഇന്ത്യ ഉദ്ധരിക്കുകയായിരുന്നു.

Related posts

Leave a Comment