അന്തരിച്ച കാർട്ടൂണിസ്റ്റും, കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്ന ഇബ്രാഹിം ബാദുഷക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തിരക്കഥാകൃത്ത് സുനീഷ് വാരനാട്

. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആദരാഞ്ജലികൾ അർപ്പിച്ചത് കുറിപ്പിന്റെ പൂർണ്ണരൂപം . രണ്ട് തവണയേ നേരിൽ കണ്ടിട്ടുള്ളൂ. രണ്ട് തവണയും അവൻ എന്നെ വരച്ചു ..രണ്ട് തവണയും സ്റ്റേജ് പ്രോഗ്രാമുകൾക്കാണ് ഞങ്ങൾ കണ്ടുമുട്ടിയത്..രണ്ട് പേരും ചിരി തീർക്കുന്നവർ..
അവൻ വരയിലും, ഞാൻ മൈക്കിലും..കാക്കനാട്ടെ ഏതോ ഒരു ഫ്ലാറ്റ് അസോസിയേഷൻ വാർഷിക പരിപാടികൾക്കിടയിലാണ് ആദ്യ സംഗമം ..പിന്നീട് മാസങ്ങൾക്ക് മുൻപ് മുഹമ്മ കായിപ്പുറത്തെ ഒരു റിസോർട്ടിൽ നടന്ന എ സി വിയുടെ ഒരു സ്പെഷ്യൽ പ്രോഗ്രാമിനും…മുന്നിലെ കസേരയിലിരിക്കുന്നവരുടെ കാർട്ടൂണും, കാരിക്കേച്ചറും നിമിഷങ്ങൾക്കുള്ളിൽ വരച്ച് വിസ്മയം സൃഷ്ടിച്ചിരുന്ന പ്രതിഭ..വരയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ ബാദുഷയെന്ന് ഇംഗ്ലീഷിലെ ചരിഞ്ഞ അക്ഷരങ്ങളിൽ ഒപ്പിടുന്ന ഇബ്രാഹിം ബാദുഷ …നിന്നെയും കോവിഡ് കൊണ്ടുപോയി എന്ന വാർത്ത വിറങ്ങലോടെയാണ് കേട്ടത്…നീ വരച്ച് സമ്മാനിച്ച ആയിരക്കണക്കിന് ചിത്രങ്ങളിലൂടെ നീയെന്നും ഓർമ്മിക്കപ്പെടുമെന്നൊക്കെ ആലങ്കാരികമായി പറയാമെന്നേയുള്ളൂ..നീ വരച്ച കാർട്ടൂണുകൾ കണ്ട് ചിരിച്ചവരൊക്കെ ഇപ്പോൾ കരയുകയാണ്… പ്രിയ സുഹൃത്തേ, വിട!

Related posts

Leave a Comment