കട്ടപ്പന : ഇടുക്കി കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ സൂക്ഷിച്ച നിലയില്‍.
കട്ടപ്പന കാഞ്ചിയാര്‍ പേഴുംകണ്ടം സ്വദേശിനി വട്ടമുകളേല്‍ അനുമോള്‍ എന്ന് വിളിക്കുന്ന വത്സമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്ബിളി പുതപ്പും കൊണ്ട് പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വത്സമ്മയുടെ ഭര്‍ത്താവ് ബിജേഷിനെ കാണ്മാനില്ല.
ദിവസങ്ങളായി അനുമോളെ പറ്റി വിവരമില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് പേഴുംകണ്ടത്തെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.\
തുടര്‍ന്ന് കതക് പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോള്‍ അനുമോളുടെ മൃതദേഹം കട്ടിലിനടിയില്‍ കമ്പിളി കൊണ്ട് പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനുമോളും ബിജേഷും മാത്രമാണ് പേഴുംകണ്ടത്തെ വീട്ടില്‍ താമസിച്ചിരുന്നത്.
കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജേഷിനായിട്ടുള്ള തിരച്ചിലും ആരംഭിച്ചു.