അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസ്

തിരുവനന്തപുരം | അനില്‍ പനച്ചൂരാന്റെ മരണത്തിലെ യഥാര്‍ഥ കാരണം വ്യക്തമാകണമെന്ന് കുടുംബം ആവശ്യപ്പെട്ട സഹാചര്യത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ മായയുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍ കായംകുളം പോലീസാണ് കേസെടുത്തത്. ബന്ധുക്കളുടെ ആവശ്യ പ്രകാരം അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചു. പെട്ടെന്നുള്ള മരണത്തില്‍ ബന്ധുക്കള്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടിയപ്പോള്‍ കിംസ് ആശുപത്രി അധികൃതര്‍ പോസ്റ്റുമോര്‍ട്ടത്തിന് നിര്‍ദേശിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ട നടപടികല്‍ പൂര്‍ത്തിയാക്കിയ ശേഷം സംസ്‌കാരം സംബന്ധിച്ച്‌ തീരുമാനം എടുക്കും.

കൊവിഡ് ബാധിച്ച്‌ ഇന്നലെ രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിക്കപ്പെട്ട പനച്ചൂരാന്‍ രാത്രി എട്ടു മണിയോടെ മരണപ്പെടുകയായിരുന്നു. രാവിലെ വീട്ടില്‍നിന്നു ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്കു കാറില്‍പോകുമ്ബോള്‍ ബോധരഹിതനായി. തുടര്‍ന്നു മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. സ്ഥിതി ഗുരുതരമായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ടുമണിയോടെ മരിക്കുകയായിരുന്നു.

Related posts

Leave a Comment