അനാഥക്കുട്ടികള്‍ക്കൊപ്പം ബാല,പാപ്പുവിന്റെ പിറന്നാൾ അമൃതയ്ക്കൊപ്പം

മകളുടെ പിറന്നാള്‍ അനാഥക്കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് നടന്‍ ബാല. അവര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ച താരം ഈ കുട്ടികളോടു ചേര്‍ന്നാണ് മകള്‍ അവന്തികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അതേസമയം, അമ്മയും ഗായികയുമായ അമൃത സുരേഷിനൊപ്പമായിരുന്നു പാപ്പു എന്നു വിളിക്കുന്ന അവന്തികയുടെ പിറന്നാള്‍ ആഘോഷം .

https://www.facebook.com/ActorBalaOfficial/videos/respect-and-love-them-paaaaaaaaaaapu-love-2-u-umma-s-___you-god-bless-all-im-hap/375467300275197/?__so__=permalink&__rv__=related_videos

ഇന്നെന്റെ മകളുടെ പിറന്ന നാളാണ് എന്നു ആമുഖമായി പറഞ്ഞു കൊണ്ടാണ് ശരണാലയത്തിലെ കുഞ്ഞുങ്ങളോട് താരം സംസാരിച്ചു തുടങ്ങിയത്. ‘ എന്റെ മകളെപ്പോലെ ഇവിടെ ഒരുപാടു മക്കളുണ്ട്. ഇവര്‍ക്കൊപ്പമാണ് ഇന്നത്തെ ദിവസം. പാപ്പൂ, ഹാപ്പി ബര്‍ത്ത്ഡേ ടു യൂ… ഇന്നത്തെ ദിവസം പാപ്പുവിനെ ഒരുപാടു മിസ് ചെയ്യുന്നു. തീര്‍ച്ചയായും നമ്മള്‍ കാണും,’ വിഡിയോ സന്ദേശത്തില്‍ നടന്‍ ബാല പറഞ്ഞു. കുഞ്ഞുവാവയ്ക്കിന്നല്ലോ നല്ല നാള് പിറന്നാള് എന്ന ഗാനം പാടി കുഞ്ഞുങ്ങളും പാപ്പുവിന് ജന്മദിനാശംസകള്‍ നേര്‍ന്നു. അനാഥക്കുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക്മുറിച്ചും അവര്‍ക്ക് ഭക്ഷണം നല്‍കിയുമാണ് ബാല മകളുടെ പിറന്നാള്‍ ദിവസം അവിസ്മരണീയമാക്കിയത്

https://www.instagram.com/p/CFd20GkA8hh/?utm_source=ig_web_button_share_sheet

അമ്മ അമൃത സുരേഷിന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു പാപ്പുവിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍. അമൃതയുടെ കുടുംബത്തിനൊപ്പം പുത്തനുടുപ്പിട്ട് പിറന്നാള്‍ ആഘോഷത്തിമര്‍പ്പില്‍ പാപ്പു നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ അമൃത പോസ്റ്റ് ചെയ്തിരുന്നു. നീണ്ട മുടി കട്ട് ചെയ്ത് പുതിയ ഹെയര്‍ സ്റ്റൈലിലെത്തിയ പാപ്പുവിന് നിരവധി പേര്‍ ജന്മദിനാശംസകള്‍ നേര്‍ന്നു

https://www.instagram.com/p/CFeD0digOvY/?utm_source=ig_web_button_share_sheet

നേരത്തെ പാപ്പുവിന് പിറന്നാളാംശസകള്‍ നേര്‍ന്ന് ബാല പങ്കുവച്ച ഹൃദയസ്പര്‍ശിയായ വിഡിയോയും കുറിപ്പും വൈറലായിരുന്നു. ‘അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കും,’ എന്നായിരുന്നു ബാലയുടെ വാക്കുകള്‍. ചലച്ചിത്രതാരം ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് അവന്തിക എന്നു വിളിക്കുന്ന പാപ്പു. 2010ല്‍ വിവാഹിതരായ ഇവര്‍ ഏറെക്കാലമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. 2019ല്‍ ഇരുവരും വിവാഹമോചനം നേടി. അമൃതയ്ക്കൊപ്പമാണ് ഇപ്പോള്‍ മകളുള്ളത്

Related posts

Leave a Comment