അനന്തരവന്‍ ചിരാഗ് പസ്വാനുമായുള്ള ബിജെപി ഡീല്‍ ഇഷ്ടപ്പെട്ടില്ല; കേന്ദ്രമന്ത്രി പശുപതി രാജിവച്ചു

ന്യുഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിരാഗ് പസ്വാനുമായി ബിജെപി നടത്തിയ സീറ്റ് പങ്കുവയ്ക്കലില്‍ പ്രതിഷേധിച്ച്‌ കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ് രാജിവച്ചു.

ചിരാഗിന്റെ അമ്മാവനാണ് പശുപതി കുമാര്‍. ലോക് ജന്‍ശക്തി പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ രാഷ്ട്രീയ ലോക് ജന്‍ശക്തി പാര്‍ട്ടിയുടെ നേതാവുമാണ്.

‘എന്‍ഡിഎ സഖ്യം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയോട് തനിക്ക് നന്ദിയുണ്ട്. ഞാനും എന്റെ പാര്‍ട്ടിയും അനീതിയാണ് നേരിടുന്നത്. അതുകൊണ്ട് മന്ത്രിസ്ഥാനം രാജിവയ്്ക്കുകയാണ്.’ പശുപതി പറഞ്ഞു.

കേന്ദ്രമന്ത്രിസഭയില്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായമാണ് പശുപതി കുമാര്‍ പരസ് കൈകാര്യം ചെയ്തിരുന്നത്്. ബിഹാറില്‍ എന്‍ഡിഎ സഖ്യം സീറ്റ് വിഭജനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജി.

ബിജെപി 17 സീറ്റുകളിലും ജെഡിയു 16 സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനം.

ചിരാഗ് പസ്വാന്‍ ലോക് ജന്‍ശക്തി പാര്‍ട്ടി (രാം വിലാസ് പക്ഷം) അഞ്ച് സീറ്റുകളില്‍ മത്സരിക്കും. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച,

രാഷ്ട്രീല ലോക് മോര്‍ച്ച്‌ എന്നിവര്‍ക്ക് ഓരോ സീറ്റുകളും നല്‍കി.

ചിരാഗിനെ എന്‍ഡിഎ താവളത്തില്‍ എത്തിച്ചതോടെ പശുപതിയുടെ പാര്‍ട്ടിയെ തഴയാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.

ഇതോടെ അഞ്ച് മണ്ഡലങ്ങളില്‍ അമ്മാവനും അനന്തരവനും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുമെന്ന് വ്യക്തമായി.

Related posts

Leave a Comment