അനധികൃത സ്വത്ത് സമ്പാദനം: എ.ഷാനവാസിനെതിരെ ഇഡിക്ക് പരാതി

ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ വിശദീകരണവുമായി സിപിഎം നേതാവ് ഷാനവാസ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി നേരിടും.

വാഹനം വാടകയ്ക്ക് നല്‍കിയ വിവരം പാര്‍ട്ടിയെ അറിയിച്ചില്ല. അത് തെറ്റാണ്. എന്ത് സമ്പാദിച്ചാലും അത് പാര്‍ട്ടിയെ അറിയിക്കേണ്ടതാണ്. വാഹനം വാടകയ്ക്ക് നല്‍കുമ്പോള്‍ കാണിക്കേണ്ട ജാഗ്രതയിലും വീഴ്ചയുണ്ടായി.

ജനുവരി 28നാണ് വാഹനം വാങ്ങിയത്. പെര്‍മിറ്റ് ലഭിച്ചത് നാലാം തീയതി ആയതിനാലാണ് ആറാം തീയതി കരാര്‍ എഴുതിയത്. അല്ലാതെ വെട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നും ഷാനവാസ് പറഞ്ഞു.

അതേസമയം, ഷാനവാസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ പരാതി ലഭിച്ചിരിക്കുകയാണ്. മൂന്ന് സിപിഎം പ്രവര്‍ത്തകരാണ് പരാതി നല്‍കിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനം, സാ മ്പത്തിക ഇടപാടുകള്‍ എന്നിവ അന്വേഷിക്കണം എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി റിപ്പോര്‍ട്ടിംഗിനിടെ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഇക്കാര്യം അറിയിച്ചു.

പല ഏജന്‍സികളില്‍ നിന്നും ഷാനവാസിനെതിരെ പരാതി പോയിട്ടുണ്ടെന്നും നാസര്‍ അറിയിച്ചു.

ഷാനവാസിനെയും സുഹൃത്ത് അന്‍സറിനേയും കരുനാഗപ്പള്ളി പൊലീസ് ചോദ്യം ചെയ്തിരുന്നു. വാഹനം വാടകയ്ക്ക് കൊടുത്തെന്ന് കാണിച്ച്‌ ഷാനവാസ് നല്‍കിയ രേഖ വ്യാജമാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.

വന്‍ പാന്‍മസാല ശേഖരം പിടികൂടി മൂന്നാം ദിവസമാണ് വാഹനയുടമകളെ ആലപ്പുഴയിലെത്തി പൊലീസ് ചോദ്യം ചെയ്തത്. ലോറിയുടമകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന ആരോപണമുയരുന്നതിനിടെയാണ് ചോദ്യം ചെയ്യല്‍ നടന്നത്.

Related posts

Leave a Comment