ചെന്നൈ: മലങ്കര സഭാ പത്തനംതിട്ട ഭദ്രാസനാധിപന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറീനിയൂസും അഞ്ച് വൈദികരെയും തമിഴ്നാട് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.
താമിര ഭരണി നദിയില്‍ നിന്നും അനധികൃതമായി മണലൂറ്റല്‍ നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ശനിയാഴ്ചയാണ് അറസ്റ്റ് നടന്നത്.
ബിഷപ്പിനു പുറമെ വികാരി ജനറല്‍ ഫാ. ഷാജി തോമസ് മണികുളവും നാല് വൈദീകരും കസ്റ്റഡിയില്‍ ഉണ്ട്. അറസ്റ്റിനു പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ ബിഷപ്പിനെ തിരുന്നല്‍വേലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതികളെ തിരുന്നല്‍വേലി ജില്ലാ കോടതി റിമാന്‍ഡ് ചെയ്തു.