ന്യൂഡല്‍ഹി: ഗുജറാത്തിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമഖത്തുനിന്ന് റേഡിയോ ആക്ടീവ് പ്രസരണ ശേഷിയുള്ള അപകടകരമായ ചരക്കുകള്‍ പിടികൂടി.
കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും നടത്തിയ സംയുക്ത പരിശോധനയിലാണ് ചരക്കുകള്‍ അടങ്ങിയ എട്ടു കണ്ടെയ്നറുകള്‍ വിദേശകപ്പലില്‍നിന്ന് പിടികൂടിയതെന്ന് അദാനി പോര്‍ട്സ് പ്രസ്താവനയില്‍ അറിയിച്ചു.
പാകിസ്താനിലെ കറാച്ചിയില്‍നിന്ന് ചൈനയിലെ ഷാങ്ഹായിലേക്ക് പോകുന്ന കപ്പലിലായിരുന്നു ചരക്കുകള്‍. അപകടകരമല്ലാത്ത ചരക്കുകളുടെ പട്ടികയിലാണ് ഇവ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കണ്ടെയ്നറുകളില്‍ ക്ലാസ് 7 (റേഡിയോ ആക്ടീവ് ശേഷിയുള്ളവ) എന്ന് രേഖപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ചയാണ് അധികൃതര്‍ ഇവ പിടികൂടിയത്. കൂടുതല്‍ പരിശോധനകള്‍ക്കായി തുറമുഖത്ത് ഇവ തടഞ്ഞുവെച്ചു.
ഇന്ത്യയെ സുരക്ഷിതമായി നിലനിര്‍ത്തുന്ന ഏതൊരു പ്രവര്‍ത്തനത്തെയും പൂര്‍ണമായി സഹായിക്കുന്നത് തുടരും. അദാനി ഗ്രൂപ്പ് ദേശീയ സുരക്ഷയെ വളരെ ഗൗരവത്തോടെ കാണുന്നു -തുറമുഖ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.